പുതുവൈപ്പ് ലൈറ്റ് ഹൌസ്
1979 നവംബർ 15ന് പണിത് തീർത്ത ലൈറ്റ്ഹൗസ് 1980 ഏപ്രിൽ 5നാണ് പ്രവർത്തനം തുടങ്ങിയത്. ഇതിണ്ടെ ഉയരം 163 അടിയാണ് ആദ്യം കൊച്ചിൻ ലൈറ്റ്ഹൗസ് എന്നായിരുന്ന ഇതിന്റെ പേര് ഇപ്പോൾ വൈപ്പിൻ ലൈറ്റ്ഹൗസ് എന്നാക്കി മാറ്റി. വൈകുന്നേരം 3 മുതൽ 5 വരെ പ്രവേശനമുള്ള ഇവിടെ ചുറ്റി ചുറ്റിയുള്ള കോവണി പടികൾ കയറി മുകളിലെത്തിനോക്കിയാൽ എറണാകുളം ജില്ലയുടെയും അയൽജില്ലകളൂടെ ചില ഭാഗങ്ങളുടെയും പ്രകൃതിഭംഗി ആസ്വദിക്കാൻ കഴിയും ഈ മനോഹാരിത നേരിൽക്കാണുവാൻ വിദേശികളടക്കം പല ടൂറിസ്റ്റുകളും ദിവസവും എത്തിച്ചേരാറുണ്ട്. കടലിൽ പോകുന്ന മത്സ്യ തൊഴിലാളികൾക്കും, ബോട്ടുകൾക്കും, കപ്പലുകൾക്കും രാത്രിയിൽ ദിശയറിയുന്നതിന് ലൈറ്റ്ഹൗസിൽ നിന്നുമുള്ള വെളിച്ചം 26 കി.മി. വരെ പ്രവഹിക്കുന്നു. മലയാറ്റൂർ മലയിൽ നിന്നാൽ ലൈറ്റ്ഹൗസിൽ നിന്നും പ്രവഹിക്കുന്ന പ്രകാശം കാണാം. വൈകുന്നേരം 6 മുതൽ രാത്രി മുഴുവനും ഇതിൽ നിന്നും 'കറങ്ങുന്ന പ്രകാശം' വന്നു കൊണ്ടിരിക്കും.