ബജറ്റ് റിപ്പോര്ട്ടുകള്
വികസനത്തിന്റെയും ജനക്ഷേമത്തിന്റെയും സാമ്പത്തിക രേഖ
ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ഒരു സാമ്പത്തിക വർഷത്തെ പ്രതീക്ഷിക്കുന്ന വരുമാനവും ചെലവുകളും വികസന പ്രവർത്തനങ്ങൾക്കായി നീക്കിവയ്ക്കുന്ന തുകയും വിശദമായി രേഖപ്പെടുത്തുന്ന പ്രധാന സാമ്പത്തിക രേഖയാണ് പഞ്ചായത്ത് ബജറ്റ്.
പഞ്ചായത്തിന്റെ വിവിധ മേഖലകളിലെ വികസന പ്രവർത്തനങ്ങൾ, അടിസ്ഥാന സൗകര്യ വികസനം, പൊതുജനാരോഗ്യം, ശുചിത്വം, കുടിവെള്ളം, വിദ്യാഭ്യാസം, സാമൂഹ്യ ക്ഷേമം, കൃഷി, വനിതാ-ശിശു ക്ഷേമം തുടങ്ങിയ ജനക്ഷേമ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സാമ്പത്തിക വിഭവങ്ങൾ ആസൂത്രണം ചെയ്യുന്നതിനുള്ള പ്രധാന ഉപാധിയാണ് ബജറ്റ്.