ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ചരിത്രമുറങ്ങുന്ന ഒരു ഗ്രാമമാണ് എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ പ്രധാനപ്പെട്ട ഒരു പ്രദേശമായ മാലിപ്പുറം ഒരു പഴയകാല തുറമുഖമായിരുന്നു. കടപ്പുറം എന്നു തന്നെയാണ് മാലിപ്പുറമെന്നതിനര്ത്ഥം. കൊച്ചി രാജ്യത്ത് വിതരണം ചെയ്യേണ്ട ഉപ്പ് ബോംബെയില്‍ നിന്നും ഈ തുറമുഖത്തു കൊണ്ടുവന്നിരുന്നു. ഉപ്പു ശേഖരിച്ചു വയ്ക്കുന്നതിനു വേണ്ടിയുള്ള വലിയ പാണ്ടിക ശാലകള്‍ ഈ അടുത്ത കാലം വരെ നിലവിലുണ്ടായിരുന്നു. കൊച്ചി രാജാവിന്റെ വരുമാനത്തില്‍ ഒരു പ്രധാന ഇനമായിരുന്നു ഉപ്പ് നികുതി. മാലിപ്പുറത്തു ഒരു വലിയ കൊടിമരം ഉണ്ടായിരുന്നു. പകല്‍ സമയങ്ങളില്‍ കൊടികള്‍ കാണിച്ചും രാത്രിയില്‍ വിളക്കു കാട്ടിയും കപ്പലുകള്‍ക്ക് ദിശാബോധം നല്‍കിയിരുന്നു.
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും