പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

ബെര്‍ണാര്‍ഡ് ബെന്നി

പ്രസിഡൻ്റ്

സൌമിനി

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സി ടി ബെനഡിക്ട്

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സോയ മോഹന്‍

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സെബാസ്റ്റിന്‍ ഷിബു

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ആന്‍റണി എം എ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത്  വില്ലേജുകള്‍ - എളങ്കുന്നപ്പുഴ, പുതുവൈപ്പ്

താലൂക്ക് - കൊച്ചി

ജില്ല- എറണാകുളം

ജില്ലപഞ്ചായത്ത് ഡിവിഷന്‍ - വല്ലാര്‍പാടം, വൈപ്പിന്‍ബ്ലോക്ക്

പഞ്ചായത്ത് ഡിവിഷന് - കടപ്പുറം, കര്‍ത്തേടം,ലൈറ്റ്ഹൗസ് പുതുവൈപ്പ്, മാലിപ്പുറം ബീച്ച്

അസംബ്ളിമണ്ഡലം - വൈപ്പിന്‍പാര്‍ലമെന്‍റ്മണ്ഡലം

എറണാകുളം അതിരുകള്‍ -വടക്ക്  : ഞാറക്കല്‍ ഗ്രാമപഞ്ചായത്ത് തെക്ക് : ഫോര്‍ട്ടു കൊച്ചി(കൊച്ചി കോര്‍പ്പറേഷന്‍)

കിഴക്ക്  കായല്‍

പടിഞ്ഞാറ്:അറബിക്കടല്‍ 

വിസ്തീര്‍ണ്ണം - 11.52 സ്ക്വയര്‍ കി.മീ

വാര്‍ഡുകള്‍- 24

വനിതസംവരണ വാര്‍ഡുക -11

പട്ടികജാതിപട്ടികവര്‍ഗ്ഗസംവരണം - 1+1

ജനസംഖ്യ - 50563(സ്ത്രീ- 25958, പു-24575) (2011 സെന്‍സസ്)

പട്ടികജാതി - 4801(സ്ത്രീ-2437, പു- 2364)പട്ടികവര്‍ഗ്ഗം -134 (സ്ത്രീ-73, പു- 61)

 

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ചരിത്രമുറങ്ങുന്ന ഒരു ഗ്രാമമാണ് എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ പ്രധാനപ്പെട്ട ഒരു പ്രദേശമായ മാലിപ്പുറം ഒരു പഴയകാല തുറമുഖമായിരുന്നു. കടപ്പുറം എന്നു തന്നെയാണ് മാലിപ്പുറമെന്നതിനര്‍ത്ഥം. കൊച്ചി രാജ്യത്ത് വിതരണം ചെയ്യേണ്ട ഉപ്പ് ബോംബെയില്‍ നിന്നും ഈ തുറമുഖത്തു കൊണ്ടുവന്നിരുന്നു. ഉപ്പു ശേഖരിച്ചു വയ്ക്കുന്നതിനു വേണ്ടിയുള്ള വലിയ പാണ്ടിക ശാലകള്‍ ഈ അടുത്ത കാലം വരെ നിലവിലുണ്ടായിരുന്നു. കൊച്ചി രാജാവിന്റെ വരുമാനത്തില്‍ ഒരു പ്രധാന ഇനമായിരുന്നു ഉപ്പ് നികുതി. മാലിപ്പുറത്തു ഒരു വലിയ കൊടിമരം ഉണ്ടായിരുന്നു. പകല്‍ സമയങ്ങളില്‍ കൊടികള്‍ കാണിച്ചും രാത്രിയില്‍ വിളക്കു കാട്ടിയും കപ്പലുകള്‍ക്ക് ദിശാബോധം നല്‍കിയിരുന്നു.

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും